KERALA
പ്രിയങ്കയെ നേരിടാൻ ഖുശ്ബുവിനെ രംഗത്തിറക്കാൻ നീക്കം

കൽപ്പറ്റ: വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ നേരിടാൻ നടി ഖുശ്ബുവിനെ സ്ഥാനാർഥിയാക്കാൻ ബിജെപി തകൃതിയായ നീക്കം തുടങ്ങി .
ബിജെപിയുടെ അന്തിമപട്ടികയിൽ താരം ഇടംപിടിച്ചതായാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് ഖുശ്ബു ഒരു മാധ്യമത്തോടായി പറഞ്ഞത്.
എന്നാൽ തൃശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞതായാണ് വിവരം. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിലാണു ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.