Crime
കലക്ടറുടെ മൊഴി അന്വേഷിക്കണമെന്ന് ദിവ്യ നൽകിയ ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടു

തലശ്ശേരി : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ പി.പി. ദിവ്യ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് ഹർജിയിൽ ദിവ്യ പുതുതായി ആവശ്യപ്പെടുന്നത്. പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് ആരോപണം ശരിവയ്ക്കുന്നു. പ്രശാന്തിന്റെ മൊഴി കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നവീൻ ബാബുവിന്റെ കുടുംബം ജാമ്യ ഹർജിയിൽ എതിർകക്ഷി ചേരും. പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. മഞ്ജുഷ പി.പി.ദിവ്യയുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരുന്നതോടെ ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവും കോടതി മുമ്പാകെ ഉയർത്തും
അതിനിടെപി.പി. ദിവ്യയ്ക്കെതിരായ പാർട്ടി നടപടി ഉടനില്ല. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ നടപടി ചർച്ച ചെയ്തില്ല.