Connect with us

International

ട്രംപിന് മുന്നേറ്റംസ്വിങ് സ്റ്റേറ്റുകളില്‍ അടക്കം ട്രംപ് മുന്നേറുന്നു

Published

on

ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.
276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. വലിയ ഭൂരിപക്ഷം ട്രംപ് നേടുമെന്നതിന്റെ സൂചനയാണ് ഇതെല്ലാം. സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം ട്രംപ് മുന്നേറുകയാണ്. വലിയ സംസ്ഥാനങ്ങളിലും ട്രംപിന് മുന്‍തൂക്കമുണ്ട്. ഇതെല്ലാം നല്‍കുന്നത് വീണ്ടും അമേരിക്കയില്‍ ട്രംപ് ഭരണത്തിനുള്ള സാധ്യതയാണ്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നവര്‍ ജയിക്കും. അതിന് ട്രംപിന് കഴിയുമെന്ന് തന്നെയാണ് വിലയിരുത്തൽ

Continue Reading