Connect with us

Crime

പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുന്നു.ഹാർഡി ഡിസ്ക് അന്വേഷണ സംഘം പിടിച്ചെടുത്തു.

Published

on

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാത്തത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ ശേഖരിക്കാനായി പൊലീസ് എത്തിയത്. ഫൊറൻസിക് സംഘവും പൊലീസിനൊപ്പമുണ്ട്. ഹോട്ടൽ സിഇഒ പ്രസാദിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹാർഡി ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിലെ മുറിയിലെത്തിയത്.  ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. നീല നിറത്തിലുള്ള ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലാണ് പരിശോധന. അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നൽകി. എസ്പിക്കും കലക്ടർക്കുമാണ് പരാതി നൽകിയത്.

Continue Reading