Connect with us

KERALA

അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന്  പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ.

Published

on

പാലക്കാട്: പണമിടപാട് സംബന്ധിച്ച അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് വ്യക്തമാക്കി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ട്രോളി ബാഗ് സമരവുമായി ബന്ധപ്പെട്ട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും സരിൻ പറഞ്ഞു.

രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാ​റ്റുന്ന പതിവാണ് ഇപ്പോൾ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച് തരും.ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കു​റ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏത​റ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുമ്പോൾ രക്ഷപ്പെടുന്നത് മ​റ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങൾക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്പയിനിന്റെ മുഖം ഒ​റ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയുമെന്നും -സരിൻ കുട്ടിച്ചേർത്തു

Continue Reading