Connect with us

Crime

നവീൻ ബാബു ആത്മഹത‍്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല, ജുഡീഷ‍്യൽ അന്വേഷണം വേണം: മലയാലപ്പുഴ മോഹനൻ

Published

on

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. നിലവിലുള്ള അന്വേഷണത്തിൽ തൃപ്തനല്ലെന്നും പ്രശാന്തന്‍റെ കത്ത് വ‍്യാജമാണോയെന്ന് മുഖ‍്യമന്ത്രിയുടെ ഓഫീസ് വ‍്യക്തമാക്കണമെന്നും അദേഹം പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണത്തിന് ശേഷമാണ് പരാതിക്കത്ത് ഉണ്ടാക്കിയതെന്നും അത് അന്വേഷിക്കാത്തതെന്താണെന്നും മോഹനൻ ചോദിച്ചു. ‘നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്ന് കരുതുന്നില്ല. ദിവ‍്യയ്ക്ക് പിന്നിൽ മറ്റാരോ ഉണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം നവീൻ ഓദ‍്യോഗിക വസതിയിലെത്തി ആത്മഹത‍്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കുറ്റക്കാർ ആരാണെങ്കിലും ശിക്ഷിക്കപെടണം’ മലയാലപ്പുഴ മോഹനൻ കൂട്ടിച്ചേർത്തു.

Continue Reading