Connect with us

Crime

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ മരണത്തില്‍ ആകെ മരണം അഞ്ചായി.

Published

on

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ്(25) മരിച്ചത്. ഇതോടെ മരണത്തില്‍ ആകെ മരണം അഞ്ചായി.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവര്‍ കെ.ബിജു (37), ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍രാജ് (19) എന്നിവര്‍ ഞായറാഴ്ച മരിച്ചിരുന്നു. ഒരാള്‍ ശനിയാഴ്ചയും മരിച്ചു. ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവര്‍ കിണാവൂര്‍ റോഡിലെ സി.സന്ദീപ് (38) ആണ് ശനിയാഴ്ച മരിച്ചത്.

അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു അപകടം.

Continue Reading