Crime
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടിയ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരേ കേസ്.

ആലപ്പുഴ: മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരേ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്‍റ് അമൽ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്നും പരാതിയിലുണ്ട്. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എ.ഐ വൈ .എഫ് പുതുപ്പള്ളി മേഖല പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്.