Connect with us

KERALA

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ മൂന്ന് നാള്‍ കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിന്

Published

on

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ മൂന്ന് നാള്‍ കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തില്‍ രാവിലെ പൂജകള്‍ക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടര്‍ന്ന് 3 രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും രാവിലെ മുതല്‍ കല്‍പ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക.”

Continue Reading