KERALA
കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്ക് മുമ്പിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുമ്പിൽ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ ആത്മഹത്യനിലയില്‍ കണ്ടത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയിൽ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം