Connect with us

Crime

ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ27 പേർക്കെതിരെ കേസ്

Published

on

കൊച്ചി : നടി ഹണി റോസിനെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി പൊലീസ്. ഹണി റോസിനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളിട്ട 27 പേർക്കെതിരെ കേസെടുത്തതിന് പിന്നാലെ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അറസ്റ്റ്.

തന്നെ ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് ഹണി റോസ് നേരത്തെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ഇതിനു താഴെയും ലൈംഗികാധിക്ഷേപ കമന്റുകളുമായി ഒട്ടേറെപ്പേർ എത്തിയതോടെ പരാതി നൽകാൻ നടി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റുകളിട്ട 27 പേരുടെ വിവരങ്ങളും കൈമാറി. തുടർന്ന് അശ്ലീല കമന്റുകളിട്ടവരുടെ പ്രൊഫൈലുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിയമനടപടിയിലേക്ക് കടന്നിട്ടുള്ളത്. ഇതിനു പിന്നാലെ ഇന്നു രാവിലെ ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

Continue Reading