Business
ബോബിക്ക് കുരുക്ക് മുറുകുന്നുമറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും മറ്റും നടത്തിയുണ്ടെങ്കിൽ അക്കാര്യവും പരിശോധിച്ച് കേസെടുക്കും

കൊച്ചി : ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തിൽ ബോബി മറ്റുള്ളവർക്കെതിരെയും അധിക്ഷേപവും ദ്വയാർഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പോലീസ് പരിഗണിക്കുകയാണ്.
ബോബിയുടെയും അദ്ദേഹം ഉൾപ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബോബി ചെമ്മണൂർ ഹണി റോസിനു പുറമെ മറ്റു നടിമാർക്കെതിരെയും യുട്യൂബ് ചാനൽ പരിപാടി നടത്തുന്നവർക്കെതിരെയും ദ്വയാർഥ പ്രയോഗങ്ങളും മറ്റും നടത്തിയുണ്ടെങ്കിൽ അക്കാര്യവും പരിശോധിച്ച് കേസെടുത്താനാണ തീരുമാനം