Connect with us

Crime

സീരിയൽ രം​ഗത്ത് വീണ്ടും പീഡനംജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെയാണ് ലൈം​ഗികാതിക്രമം.

Published

on

തിരുവനന്തപുരം: സീരിയൽ രം​ഗത്ത് വീണ്ടും പീഡനമെന്ന് പരാതി. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെയാണ് ലൈം​ഗികാതിക്രമം.  സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായ അസീം ഫാസിക്കെതിരെയാണ് ലൈം​ഗികാതിക്രമ പരാതി ഉയർന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂലായിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത പരാതി നൽകിയത്. സീരിയൽ നിർമാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളിൽ ലൈം​ഗികാതിക്രമം തുടരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Continue Reading