Crime
പത്തനംതിട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 വൈകിട്ടോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ കേസിൽ ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേർ അറസ്റ്റിലായി. വൈകിട്ടോടെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് വിവരം. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.
പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പീഡനത്തിനിരയാക്കിയവരുടെ പേരും ഫോൺ നമ്പറുകളും പെൺകുട്ടി പൊലീസിനു കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.