Connect with us

KERALA

കെ.കെ.രമയുടെ മകൻ  അഭിനന്ദ് വിവാഹിതനായി,കക്ഷിരാഷ്ട്രീയം മറന്ന് നേതാക്കളെത്തി

Published

on

വടകര : വടകര എം.എൽ എ കെ.കെ.രമയുടെ മകൻ  അഭിനന്ദ് വിവാഹിതനായി, സിപിഎം അക്രമത്തിൽ  കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊന്നരയ്ക്കു വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തി.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ്റെയും കെ.വി.പ്രസന്നയുടെയും  മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണു ജോലി ചെയ്യുന്നത്. 2012ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു. ഒഞ്ചിയത്തു വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദു മറ്റു സ്ഥലങ്ങളിൽനിന്നാണു പഠനം പൂർത്തിയാക്കിയത്. കേരള
രാഷ്ട്രീയത്തിൽ ഏറെ വിവാദത്തിന് ഇടനൽകിയ ടി.പി ചന്ദ്രശേഖരൻ്റെ  കൊലപാതകത്തിലൂടെ ഇടം നേടിയ ഒഞ്ചിയത്തെ  ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷിരാഷ്ട്രീയം മറന്നാണ് നേതാക്കളെത്തിയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , സ്പീക്കർ എ.എൻ ഷംസീർ ‘ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading