Connect with us

Crime

കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി: ഒരാൾ പിടിയിൽ

Published

on

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്.

രണ്ടം​ഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പാറംപുഴ സ്വദേശിയായ ഒരാൾ പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡിൽ കണ്ട തർക്കം പരിഹരിക്കാൻ വേണ്ടി ശ്യാമ പ്രസാദ് വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. തർക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ പ്രതി മർദ്ദിച്ചു.

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കസ്റ്റഡിയിലെടുത്ത ജിബിൻ. ഏറ്റുമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Continue Reading