Entertainment
ഓസ്‌കർ വേദിയിൽ തിളങ്ങി അനോറ :നാല് പുരസ്‌കാരങ്ങൾ അനോറ സ്വന്തമാക്കിമികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി.

ലോസ് ആഞ്ചലസ് :നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കി 97-ാമത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരവേദിയിൽ തിളങ്ങി ‘അനോറ’. മികച്ച സിനിമ, സംവിധാനം, നടി, അവലംബിത തിരക്കഥ എന്നിവയ്ക്കുള്ള അവാർഡുകൾ ‘അനോറ’ സ്വന്തമാക്കി. സിനിമയുടെ സംവിധാനം, തിരക്കഥ എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോൺ ബേക്കറിന് രണ്ട് ഓസ്‌കർ ശിൽപ്പം സ്വന്തമാക്കാനായി. ഷോൺ ബേക്കറിനെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുത്തു
മികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി. ഇതു രണ്ടാം തവണയാണ് ബ്രോഡി മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്നത് ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകർന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കൽകൂടി നേടിയത്. ഇരുപത്തൊമ്പതാം വയസിൽ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കർ അവാർഡ് നേടുന്നത്.
ലെംഗിക തൊഴിലാളിയായി ഉള്ളിൽതട്ടുന്ന പ്രകടനം നടത്തിയാണ് മിക്കി മാഡിസൺ അനോറയിലെ കഥാപാത്രത്തെ ഉജ്വലമാക്കിയത്. അവാർഡ്്‌സ്വീകരിച്ചു കൊണ്ട് മിക്കി നടത്തിയ പ്രസംഗവും വൈറലായി. ലൈംഗിക തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച മിക്കി മാഡിസന്റെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. “സെക്‌സ് വർക്കർ സമൂഹത്തെ ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവർക്കുള്ള എന്റെ സഹകരണം തുടരും. അവർ എന്റെ ബന്ധുക്കളാണ്. അവിശ്വസനീയമായ ആ സ്ത്രീസമൂഹത്തെ കണ്ടുമുട്ടാനുള്ള എന്റെ ഭാഗ്യമായിരുന്നു ഈ സിനിമ. ഈ യാത്രയിലെ ഏറ്റവും സമ്മോഹനമായ മുഹൂർത്തമാണത്.” മിക്കി പറഞ്ഞു.
ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടന്നത്. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തി,