Connect with us

Education

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താൻ കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം.

Published

on

മലപ്പുറം: മലപ്പുറത്ത് നിന്നും വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്.

പരീക്ഷയ്ക്കായി പോയതായിരുന്നു പ്ലസ് ടു വിദ്യാർഥിനികൾ. എന്നാൽ ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛൻ പറഞ്ഞു.”

Continue Reading