Crime
തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിഗുരുതര പരിക്കേറ്റ യുവതി തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍

കണ്ണൂർ : തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടി പരിക്കേൽപ്പിച്ചു. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ കയറിയാണ് ഭര്‍ത്താവ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ പിടികൂടി ബാങ്കില്‍ കെട്ടിയിട്ട് പോലീസിന് കൈമാറി.
ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ അടുക്കളയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.
കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. കുറ്റിക്കോൽ സ്വദേശിയാണ് ഇയാൾ ‘