NATIONAL
കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലികയറി

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലികയറി. ആശുപത്രിയിലെ മുറികളില്‍ പുലി കയറിയിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി കയറിയത്.
മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമാണ്. പുലിയെ ഇതിന് മുന്‍പും മെഡിക്കല്‍ കോളജില്‍ കണ്ടിട്ടുള്ളതായി അധികൃതര്‍ പറയുന്നു.