KERALA
കാസർഗോഡ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി വീണ്ടും കുടുങ്ങി.

കാസര്‍ഗോഡ് : കൊളത്തൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി വീണ്ടും കുടുങ്ങി. നിടുവോട്ടെ എം.ജനാര്‍ദ്ദനന്റെ റബര്‍ തോട്ടത്തിലെ ഗുഹക്ക് മുന്നില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത.്
ഇന്ന് രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത.് തുടര്‍ന്ന് ഏഴ് മണിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ ഇവിടെ നിന്നും മാറ്റി. പള്ളത്തുങ്കാല്‍ ഫോറസ്റ്റ് ഓഫീസിലേക്കാണ് പുലിയെ മാറ്റിയത.് പുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി വനത്തില്‍ തുറന്ന് വിടുമെന്ന് കാസര്‍ഗോഡ് ഡി.എഫ്. ഒ അഷറഫ് പറഞ്ഞു.
ഫെബ്രവരി 23നും നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. അന്ന് അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത.് അന്നത്തെ പുലിയെ മുള്ളേരിയക്ക് സമീപത്തെ വനത്തിനകത്താണ് തുറന്ന് വിട്ടിരുന്നത.്