KERALA
യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു.
വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് ജസ്റ്റീസ് കെമാല്‍ പാഷ വ്യക്തമാക്കി. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം പറഞ്ഞു