Crime
മലപ്പുറത്ത് ലഹരിക്കേസ് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: മലപ്പുറത്ത് ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പോലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പില്‍ സിറാജിന്റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ലഹരി വിറ്റ് നേടിയ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ പോലീസ് ആണ് നടപടിയെടുത്തത്.
മലപ്പുറത്ത് പ്രതിയുടെ പേരിലുള്ള 4.5 സെന്റ് സ്ഥലം, പ്രതിയുടെ പേരിലുള്ള സ്‌കൂട്ടര്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കണ്ടുകെട്ടല്‍. ഫെബ്രുവരി 16ന് 750 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലായിരുന്നു. ഈ കേസിലാണ് പോലീസിന്റെ നടപടി.