Connect with us

KERALA

വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ചെറിയ പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നു

Published

on

വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ചെറിയ പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നു

കോഴിക്കോട് : അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ആരാധനാ കർമങ്ങളിൽ മുഴുകിയും ആലംബഹീനരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്‌ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ ഫിത്ർ. വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു. 

മനസ്സും ശരീരവും വെൺമയുള്ളതാക്കി പുത്തൻ ഉണർവോടെ ഓരോ വിശ്വാസിയും റമസാനോട് വിട പറഞ്ഞ് ശവ്വാൽ മാസത്തിലേക്ക് കടക്കുകയും ഈദുൽ ഫിത്ർ ആഘോഷിക്കുകയും ചെയ്യുന്നു. രാവിലെ ഏഴു മണി മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാൾ നമസ്കാരം നടത്തിയത്. പെരുന്നാൾ സന്ദേശത്തിൽ പ്രധാനമായും ഊന്നൽ നൽകിയത് ലഹരിക്കെതിരെ സംഘടിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ്.

Continue Reading