KERALA
ഇരിട്ടിയില്‍ വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : ഇരിട്ടിയില്‍ വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപം ബസും ലോറിയുമാണ് കൂട്ടിയിടിച്ചത.് കണ്ണൂരില്‍ നിന്ന് വീരാജ്‌പേട്ടയിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ബസിനകത്ത് കുടുങ്ങി പോയ ഡ്രൈവറെ നാട്ടുാകരും മറ്റും ബസ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും ഉളിയില്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.ഇന്ന് കാലത്ത് ഏഴ് മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവരെ ഇരിട്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.