KERALA
കിന്‍ഫ്രാ പാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.

കാസര്‍കോഡ് : കുമ്പള അന ന്തപുരത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.കിന്‍ഫ്ര പാര്‍ക്കിലെ ചിക്കന്‍ പ്രോട്ടീന്‍ മില്‍ തൊഴിലാളി 32 കാരനായ സുജിത്ത്കുമാറാണ് മരണപ്പെട്ടത.് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഒറീസ കന്തമാന്‍ സ്വദേശിയാണ് മരിച്ച സുജിത്ത്കുമാര്‍
പുലര്‍ച്ചെ ജോലി കഴിഞ്ഞ് യന്ത്ര ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടെ തകരാറിലായിരുന്ന മെഷീന്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ് കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കുമ്പള പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആറ് മാസം മുമ്പാണ് സുജിത്ത്കുമാര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയത.്