Crime
എബ്രഹാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സി ബി ഐ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ വാരി കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്
കൊല്ലത്തെ ഷോപ്പിംഗ് കോംപ്ലക്സ് അടക്കം 2003 മുതൽ 2015 ഡിസംബർ വരെയുള്ള എബ്രഹാമിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. എബ്രഹാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് എഫ് ഐ ആറിലുള്ളത്.കോടികൾ വിലയുള്ള മുംബയിലെ അപ്പാർട്ട്‌മെന്റ്, കൊല്ലത്തെ എട്ട് കോടിയുടെ ഷോപ്പിംഗ് കോംപ്ലക്സ്, തിരുവനന്തപുരത്തെ അപ്പാർട്ട്‌മെന്റ് ഇതൊക്കെ വരവിൽ കഴിഞ്ഞ സ്വത്താണെന്നാണ് ആരോപണം. സംസ്ഥാന വിജിലൻസ് ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. അന്ന് ജേക്കബ് തോമസ് ആയിരുന്നു വിജിലൻസ് ഡയറക്ടർ. അദ്ദേഹം ആ സ്ഥാനത്തുനിന്ന് മാറിയതോടെ എബ്രഹാമിന് ക്ലീൻചിറ്റ് കിട്ടിയിരുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻ പുരയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.