Business
കോഴിക്കോട് നഗരത്തിലുണ്ടായ അഗ്നി ബാധ മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനായി ക്കാനായില്ല.50 കോടിയിലേറെ നഷ്ടം

കോഴിക്കോട്: കോഴിക്കോട് ഉണ്ടായ അഗ്നിബാധ അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ തുടങ്ങിയ അഗ്നിബാധയാണ് നിയന്ത്രിക്കാനാവാതെ തുടരുന്നത്. തീപ്പിടിത്തമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോൾ.
വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് 5.05 മണിയോടെയാണ് തീപിടിച്ചത്.
മൂന്ന് മണിക്കൂറായിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെന്‍ഡര്‍ എത്തിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടര്‍ന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പരിസരത്തെ വാഹനങ്ങൾ മുഴുവൻ മാറ്റി . സന്നദ്ധ പ്രവർത്തകരും തീയണക്കാൻ രംഗത്തുണ്ട് മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലാ കലക്ടർ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികൾ നിരീക്ഷിക്കുകയാണ്.50 കോടിയിലേറെ ഇപ്പോൾ തന്നെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.