Crime
ഡോളർ കടത്ത് കേസിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് നോട്ടീസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് നൽകി. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്‌റ്റംസിന്റെ നീക്കം.
നയതന്ത്ര പരിരക്ഷ ഇല്ലാത്തവർക്ക് നയതന്ത്ര പരിരക്ഷയുളള കാർഡ് അനുവദിച്ചതിൽ ഷൈൻ എ ഹക്കിമിന് പങ്കുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴിയിൽ നിന്ന് കസ്റ്റംസ് മനസിലാക്കിയിരിക്കുന്നത്. ലൈഫ് മിഷനിൽ കമ്മിഷൻ കിട്ടിയ ഈജിപ്‌ഷ്യൻ പൗരൻ ഖാലിദടക്കം മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷയുളള കാർഡ് ഷൈൻ നൽകിയെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.