Connect with us

Crime

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നേതാക്കൾക്ക് പുറമെ സി.പി. എമ്മും പ്രതിസ്ഥാനത്ത്

Published

on

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്, മുൻ മന്ത്രി എസി മൊയ്ദീൻ, കെ രാധാകൃഷ്ണൻ എംപി എന്നിവർക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമർപ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ സിപിഎം നേതാക്കൾ പ്രതിപട്ടികയിൽ ഉൾപ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.

സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്, മുൻ മന്ത്രി എസി മൊയ്ദീൻ, കെ രാധാകൃഷ്ണൻ എംപി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎമ്മിന് രാഷ്ട്രീയ പ്രതിരോധം തീർത്തിരിക്കുകയാണ് കരിവന്നൂർ കേസിലെ അന്തിമ കുറ്റപത്രം.

Continue Reading