Connect with us

KERALA

കളമശ്ശേരിയില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം; തൃശ്ശൂരിലെ പുല്ലഴി വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Published

on

കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ ആണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി സലീമിന് 244 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ലഭിച്ചത്.

ലീഗിന്റെ സിറ്റിങ് സീറ്റിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. കളമശ്ശേരിയിൽ നിലവിൽ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

25 വർഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡിലാണ് എൽഡിഎഫിന്റെ വിജയം. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ലീഗും സ്ഥാനാർത്ഥിയെ നിർത്തി.

തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. രാമനാഥൻ വിജയിച്ചത്. കെ. രാമനാഥൻ 2052 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ അഡ്വ. മഠത്തിൽ രാമൻകുട്ടി 1049 വോട്ടും എൻഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി.

കണ്ണൂർ ജില്ലാ പഞ്ചയത്തിലെ തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫിലെ ബിനോയ് കുര്യൻ വിജയിച്ചു. ഇന്നലെ ഏഴിടത്താണ് തിരഞ്ഞെടുപ്പ് നടന്നത്

Continue Reading