Connect with us

Crime

സ്പീക്കറുമായി ബന്ധമുള്ള രണ്ടുപേരെ ചോദ്യംചെയ്യുന്നു;

Published

on

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള രണ്ടു പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാർഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമായ പൊന്നാനി സ്വദേശി നാസർ, മസ്കറ്റിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ മുഹമ്മദ് എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നത്.

നാസറിന്റെ പേരിലുള്ള സിം കാർഡാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരേ ആരോപണങ്ങളുയർന്നതോടെ ഈ സിം കാർഡ് പ്രവർത്തനരഹിതമായി. ഈ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.

മസ്കറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീർ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീൻ ആയ കിരൺ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവർ അബുദാബിയിൽ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തിൽ സ്വപ്നയും പങ്കെടുത്തിരുന്നു.

Continue Reading