NATIONAL
മമത മന്ത്രിസഭയിലെ ഒരു മന്ത്രികൂടി രാജിവച്ചു

കോൽക്കത്ത: ബംഗാളിലെ മമത ബാനർജി മന്ത്രിസഭയിലെ ഒരു മന്ത്രികൂടി രാജിവച്ചു. വനംവകുപ്പ് മന്ത്രി രാജിബ് ബാനർജിയാണ് രാജി വച്ചത്. പശ്ചിമബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് അതിന് അവസരം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നതായി രാജിക്കത്തില്‍ രാജിബ് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ നേതൃത്വവുമായി വളരെ അടുപ്പമുള്ള ബംഗാളി നടന് രുദ്രനില്ഘോഷും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് രുദ്രനില്‍ ഘോഷ്.
തൃണമൂൽ കോൺഗ്രസിൽ നിന്നും വിട്ട് ബിജെപിയിൽ ചേർന്ന മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയുമായി രുദ്രാനിൽ ഘോഷ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിയിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മമതാ ബാനർജിക്ക് വലിയ തലവേദനയാണ് സമ്മാനിക്കുന്നത്.