Connect with us

KERALA

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി

Published

on

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയത്. എന്നാല്‍ വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്ഡി ചെയ്യുമ്പോള്‍ ഷഹാലയുടെ ഗെയ്ഡായിരുന്ന പി.കേളുവും ഇന്റര്‍വ്യു ബോര്‍ഡില്‍ അംഗമായിരുന്നു.
അതേസമയം രണ്ട് ഒഴിവുകളുള്ള തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഷഹാല ഷംസീറിന് സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. ഷഹാലയെ നേരത്തെ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിയമിക്കാനുള്ള നീക്കവും വിവാദമായിരുന്നു. വഴിവിട്ട നിയമനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കി.

Continue Reading