Connect with us

Crime

പതിനേഴുകാരനെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ച സംഘത്തിലെ ഒരു കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

കൊച്ചി: കളമശേരിയിൽ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ഗ്ലാസ് ഫാക്‌ടറി സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞദിവസം പതിനേഴുകാരനെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ ആറു പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. കൈകൊണ്ടും വടികൊണ്ടും നിരവധി തവണ പതിനേഴുകാരനെ മർദ്ദിക്കുന്നത് പ്രതികൾ തന്നെ പകർ‌ത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

Continue Reading