Connect with us

Entertainment

തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും :പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം

Published

on

തൃശൂര്‍: അരമണികുലുക്കി കുടവയര്‍ കുലുക്കി തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.

വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക.

ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും.

പുലികള്‍ നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പുലിക്കളിക്ക് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി.

Continue Reading