Connect with us

KERALA

രാഹുൽ മാങ്കൂട്ടത്തിലിനെ  പൊതു പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കം സജീവമാക്കി

Published

on

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ  പൊതു പരിപാടിയിൽ പങ്കെടുപ്പിക്കാൻ നീക്കം സജീവമാക്കി ഷാഫി -രാഹുൽ വിഭാഗം. പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ നീക്കം. ഗ്രൂപ്പിന് സ്വാധീനമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലും കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെയും പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കും. ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും പങ്കെടുപ്പിക്കും 

പോസ്റ്ററുകളോ, പ്രചരണമോ നൽകാതെ ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പരിപാടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഹുലിനെ എത്തിക്കും. മാധ്യമങ്ങൾക്ക് പോലും വിവരം നൽകേണ്ടെന്ന് തീരുമാനം.

Continue Reading