Connect with us

NATIONAL

കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി.

Published

on

ഡല്‍ഹി: കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികൾ.

മധുര–കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ  വകയിരുത്തി. മെട്രോ കാക്കനാടേക്ക് നീട്ടുന്നതിനാണ് കേന്ദ്ര സഹായം. ബംഗാളിൽ 675 കിലോമീറ്റർ ദേശീയപാതയ്ക്കാണ് 25,000 കോടി രൂപ വകയിരുത്തിയത്.

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ 7,400 പ്രോജക്ടുകളായി വികസിപ്പിച്ചു. ദേശീയ ഇൻഫ്രാ പൈപ്പ് ലൈനിന് കീഴിൽ 1.1 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. പുതിയ ഇൻഫ്രാ പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നതിനായി ആരംഭിക്കുന്നതിന് 20,000 കോടി രൂപ നൽകുന്ന ഡിഎഫ്ഐ സ്ഥാപിക്കുന്നതിനുള്ള ബില്ലും അവതരിപ്പിക്കും. റയിൽവേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.

Continue Reading