NATIONAL
വിവാഹ ആഘോഷത്തിനിടെ നൃത്തം ചെയ്ത് മമത ബാനര്‍ജി; വിഡിയോ വൈറലാകുന്നു

ഡല്‍ഹി: വിവാഹ ആഘോഷത്തിനിടെ നൃത്തം ചെയ്യുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിഡിയോ വൈറലാകുന്നു. അലിപുർദ്വാർ ജില്ലയിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് നര്‍ത്തകര്‍ക്കൊപ്പം മമതയും ചേർന്നത്.
സംഘത്തിലെ വനിതാ നർത്തകർക്കൊപ്പം കൈകൾ ചേർത്തു പിടിച്ചായിരുന്നു മമത ചുവടു വച്ചത്. പ്രമുഖരുൾപ്പെടെ പലരും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
മുൻപും മമത ബാനർജി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കൊൽക്കത്തയില്‍ നടന്ന പൊതുപരിപാടിയിലും ആദിവാസി മേഖലയായ ഗജോളിൽ നടന്ന വിവാഹ ചടങ്ങിലും മമത നൃത്തം ചെയ്ത വിഡിയോകൾ വൈറലായിരുന്നു.