Connect with us

Entertainment

കാസർകോഡ് ബേക്കലിൽ റാപ്പർ വേട ൻ്റെ സംഗീതപരിപാടിയിൽ തിക്കും തിരക്കും നിരവധി പേർക്ക് പരിക്ക്പരിപാടി കാണാനെത്തിയ യുവാവ് തീവണ്ടി തട്ടി മരിച്ചു

Published

on

കാസർകോഡ് : ബേക്കൽ ബേക്കൽ ബീച്ച് ഫെസ്റ്റിവ
ലിൽ വേടന്റെ സംഗീതപരിപാടിക്കിടെയാണ് തിക്കിലും തിരക്കിലും ഒട്ടേറെപ്പേർ ശ്വാസംമുട്ടി കുഴ ഞ്ഞുവീണത്. 6 പേർക്ക് പരിക്കേ റ്റു. ഇവരെ സംഘാടകരും മറ്റും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി മെങ്കിലും ഇന്ന് കാലത്തോടെ എല്ലാവരും ആശുപത്രി വിട്ടു.

ഇതിനിടെ ബീച്ച് ഫെസ്റ്റ് നടക്കുന്നതിന് സമീപത്തെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി ഒരാൾ മരിച്ചു .സംഗീതപരിപാടി കേൾക്കാനെത്തിയ പൊയി നാച്ചിപ്പറമ്പ് സ്വദേശി ശിവനന്ദനൻ (20) ആണ് മരിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

തിങ്കളാഴ്ച വൈകിട്ട് പ്രസീത ചാലക്കുടിയുടെ ഗാനമേള യ്ക്കുശേഷം രാത്രി 9.30-ഓടെയാണ് വേടൻ്റെപരിപാടി തു ടങ്ങിയത്. എട്ട് മണിക്ക് നിശ്ചയിച്ച വേടൻ്റെ പരിപാടിക്ക് വേടൻ എത്തിയത് ഒന്നര മണിക്കൂർ വൈകിയാണ് . ഇതിനിടെയാണ് യുവാക്കൾ തിക്കി തിരക്കി പരിപാടി നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് കയറിയത് .

തിരക്കിൽ ആളുകൾ കുഴഞ്ഞുവീണതോടെ പോലീസ് ഇടപെട്ട് പരിപാടി നിർത്തിവെപ്പിച്ചു. വീണ്ടും തുടങ്ങിയെങ്കിലും 10.30-ഓടെ പരിപാടി അവസാനിപ്പി ച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയി രുന്നു. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഉൾ പ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. ട്രാവൽ ഏജൻ സി ഉടമ പൊയിനാച്ചി പറമ്പിലെ ‘ശിവ’ത്തിൽ കെ.വേ ണുഗോപാൽ മുനമ്പത്തിൻ്റെയും സ്മിതയുടെയും ഏകമക നാണ് ശിവനന്ദനൻ. മംഗളൂരു സഹ്യാദ്രി എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.

തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീണ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ചികി തേടിയത്. തിരക്കിനിടെ റെയിൽപാളത്തിലേക്ക് ഓട്ടിയപോയ ശിവനന്ദനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ബേക്കൽ പാർക്കിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാർക്കിനോട് ചേർന്നാണ് റെയിൽവേ പാളവും സ്ഥിതി ചെയ്യുന്നത്.

നിശ്ചയിച്ചതിൽ നിന്നും ഏറെ വൈകിയായിരുന്നു വേടൻ പരിപാടിക്ക് എത്തിയത്. ഇതിനികം നൂറുകണക്കിന് പേർ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. വേടൻ്റെ പരിപാടി ആരംഭിച്ച ഉടൻ തിക്കുംതിരക്കും ഉണ്ടാവുകയായിരുന്നു. ടിക്കറ്റ് എടുത്തവരും എടുക്കാതവരും ബാരിക്കേഡ് മുറിച്ചിട്ടും മറ്റും ഗ്രൗണ്ടിലെത്തുകയായിരുന്നു

ആദ്യം കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിർന്ന ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽ പെട്ട നിരവധി ആളുകൾ പലവഴിക്ക് ഓടി. പാളം മുറിച്ച് കടക്കുമ്പോഴാണ് ശിവാനന്ദയെ ട്രെയിൻ ഇടിച്ചത്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് ബേക്കലിൽ ഒഴുകിയെത്തിയത്. സംഭവത്തെ തുടർന്ന് ഇന്നത്തെ പരിപാടി നിർത്തിവച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Continue Reading