HEALTH
കേരള ത്തിലെ കൊവിഡ് വ്യാപനം : യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര; കേരളത്തിൽ നിന്നുളളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മുംബൈ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുളള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുളളർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് മഹാരാഷ്ട്രയുടെ നിർബന്ധം. വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുളളിലുളള ആർ ടി പി സി ആർ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടി വരും.
വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആർ ടി പി സി ആർ പരിശോധനയും റെയിൽവേ സ്റ്റേഷനിൽ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക. നേരത്തെ ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.