NATIONAL
ചൈനയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടിയെന്ന് രാഹുല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിെര കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുനല്‍കി. ഫിംഗര്‍ ഫോര്‍ ആണ് ഇന്ത്യയുടെ പോസ്റ്റ്, അത് ഫിംഗര്‍ ത്രീ ആയി മാറ്റി. ഇതെന്തിനെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ചൈനയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടിയെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. മൂന്ന് സേനാവിഭാഗങ്ങളും ചൈനയെ നേരിടാന്‍ തയ്യാറെന്നും രാഹുൽ ഗാന്ധി പറഞ്ഞു.