Connect with us

Entertainment

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് നടി പാർവതി തിരുവോത്ത്

Published

on

എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾ നൽകുന്നത് ലജ്ജാവഹമാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല.ഇതിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നുവെന്ന് പാർവതി കുറിച്ചു. മുഖം നോക്കാതെ നിലപാട് പറയുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ പിന്തുണ കിട്ടുമെന്ന സാഹചര്യത്തിലാണ് മത്സരിപ്പിക്കാനുള്ള നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം കർഷക സമരത്തിന് പൂർണ പിന്തുണയുണ്ടെന്ന് പാർവതി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്‌ഘാടന ചടങ്ങിൽ ഭരണ സമിതിയിലെ വനിതാ താരങ്ങളെ ഇരുത്തിയില്ലെന്ന ആരോപണത്തിലും പാർവതി  വിമർശനം ഉന്നയിച്ചിരുന്നു.

Continue Reading