NATIONAL
കേന്ദ്രത്തിന് മുന്നിൽ മുട്ട് മടക്കി ട്വിറ്റർ; ചെങ്കോട്ട സംഘർഷത്തിൽ 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തു

ന്യൂഡൽഹി: ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം ചെയ്തു. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ മറ്റൊരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.മദ്ധ്യപ്രദേശിലെ ‘ലൗ ജിഹാദ്’ നിയമം ഫലം കാണുന്നു, നിയമം പ്രാബല്യത്തിലായി ഇരുപത്തിമൂന്ന് ദിവസം കഴിയുമ്പോൾ രജിസ്റ്റർ ചെയ്തത് 23 കേസുകൾ
1435 ട്വിറ്റർ ഹാൻഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ബ്ളോക്ക് ചെയ്‌തു. 257 ട്വിറ്റർ ഹാൻഡിലുകളിൽ മോദി സർക്കാരിന്റെ വംശഹത്യ എന്നൊരു ഹാഷ്‌ടാഗ് ഉപയോഗിച്ചിരുന്നു. അതിൽ 220 എണ്ണം ഇപ്പോൾ ബ്ലോക്ക് ചെയ്‌തു.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്വിറ്റർ പ്രാഥമിക പരിഗണന നൽകുന്നതെന്നും അതിനാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനാവില്ല എന്നുമായിരുന്നു ട്വിറ്ററിന്റെ ആദ്യത്തെ നിലപാട്. പിന്നീട് ട്വിറ്റർ പ്രതിനിധികളെ കേന്ദ്രസർക്കാർ വിളിച്ചു വരുത്തുകയും വിശദമായ ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് പാർലമെന്റിൽ ഐ ടി വകുപ്പ് മന്ത്രി തന്നെ ട്വിറ്ററിനെതിരെ പരസ്യവിമർശനം നടത്തിയത്.