NATIONAL
ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 12തൊഴിലാളികള്‍ മരിച്ചു

ശിവകാശി: പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 12തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ വിരുദനഗര്‍ ജില്ലയിലെ സത്തൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മാരിയമ്മന്‍ ഫയര്‍വര്‍ക്സിന്റെ പടക്കനിര്‍മാണ ശാലയ്ക്കാണ് തീപിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഫാക്ടറിയുടെ നിരവധി മുറികള്‍ തകര്‍ന്നു.
പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇനിയും തീ നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പൊട്ടിത്തെറിയെ തുടര്‍ന്ന് നാലുപേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.