NATIONAL
പുതുച്ചേരി സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി

പുതുച്ചേരി: പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ. ജോൺകുമാർ കൂടി രാജിവച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.
സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് രാജി നൽകിയത്. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചനകൾ. രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽ നടപടി നേരിട്ട പതിമൂന്നോളം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
ആകെ 33 സാമാജികരുളള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ഇപ്പോൾ നാരായണസ്വാമിയെ പിന്തുണക്കുന്നത്