Connect with us

Education

സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.

”നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്”. പുതിയ തസ്തിക സൃഷ്ടിക്കാൻ ഇതിലൂടെ വഴിയൊരുക്കണമെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൽക്കാലിക നിയമനങ്ങൾ വേണ്ടി വരുമെന്നതിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അവരെ അനന്തമായി നീട്ടിക്കൊണ്ടുപോയി പത്തോ പതിഞ്ചോ വർഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നതിലാണ് ഞങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും കാലം നീണ്ടുനിൽക്കുന്ന സ്ഥാനങ്ങൾ സ്ഥിരം തസ്തികയാക്കി മാറ്റി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ എന്തുകൊണ്ടാണ് സർക്കാർ തയ്യാറാവാത്തതെന്നും ഉദ്യോഗാർഥികൾ ചോദിച്ചു.

Continue Reading