Connect with us

KERALA

കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടിയെന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Published

on

തിരുവനന്തപുരം : കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.

തപാല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോ ഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. തപാല്‍ വോട്ട് ചെയ്യുന്ന വോട്ടറുടെ വീട്ടില്‍ മറ്റാരേയും കയറാന്‍ അനുവദിക്കരുത്. പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും അറിയിക്കണം.

പക്ഷപാതപരമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കാസര്‍കോട് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനെ മാതൃകയാക്കാനും ടിക്കാറാം മീണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Continue Reading