International
പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ അയൽരാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്. അതിർത്തിഗ്രാമത്തിലുളളവരാണ് ഇന്ധനം വാങ്ങാൻ കൂടുതലും നേപ്പാളിലേക്ക് പോകുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതും ഇവർക്ക് സഹായമാകുന്നുണ്ട്. ഭാരിതർവ, ബസന്ത്പുർ, സെമർവാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും അതിർത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നത്.