Connect with us

NATIONAL

പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ നിലം പതിച്ചു

Published

on

ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇതോടെ   സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമർപ്പിക്കുന്നതിനായി ഗവർണറെ കാണാൻ പോയി.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എൽ.എ.മാർകൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോൺഗ്രസ് എം.എൽ.എ.യും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കർ വി.പി. ശിവകൊളുന്തുവിനു രാജി സമർപ്പിച്ചത്.

ആറ് എം.എൽ.എ.മാർ രാജിവെച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയിൽ കോൺഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എൻ.ആർ.കോൺഗ്രസ് -ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓൾഇന്ത്യ എൻ.ആർ.കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാർട്ടികളിലെ 11 എം.എൽ.എ.മാരും ബി.ജെ.പി.യുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നു കോൺഗ്രസും ഇവർക്കു മറ്റു നിയമസഭാ സാമാജികരുടെ അവകാശങ്ങളുണ്ടെന്നു പ്രതിപക്ഷവും വാദിച്ചിരുന്നു.

Continue Reading